Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോൾകീപ്പർ പി.ആര്‍. ശ്രീജേഷ് പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു . സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് .ഇതിന് മുമ്പ് 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് പി.ആര്‍. ശ്രീജേഷ്

2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം കുറിച്ചത് . ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന ഓര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റില്‍ അദ്ദേഹം പങ്കുവെച്ചു.

അന്താരാഷ്ട്ര ഹോക്കിയിലെ എന്റെ അവസാന അധ്യായത്തിന്റെ ഉമ്മരപ്പടിയില്‍ നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം നന്ദിയും പ്രതിഫലനവുംകൊണ്ട് വീര്‍പ്പുമുട്ടുന്നു. എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ ഒടുക്കവും പുതിയ ഒരു പുതിയ സാഹസികതയുടെ തുടക്കവുമാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹം വിശദീകരിച്ചു.

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞത് വാക്കുകള്‍ക്കപ്പുറത്തുള്ള ആദരവാണ്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായുള്ള അംഗീകാരം എന്നെന്നേക്കും വിലമതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *