Your Image Description Your Image Description

കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഡിഎംകെ പാർട്ടിക്ക് റസ്റ്റ് ഹൗസിൽ യോഗം നടത്താന്‍ അനുമതി നല്‍കിയില്ലെന്ന് പരാതി. പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ യോഗം ചേരുന്നതിനാണ് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് പിവി അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് യോഗം ചേർന്ന് പ്രതിഷേധിച്ചു.

മുഖ്യമന്ത്രി തനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. യോ​ഗം റസ്റ്റ്ഹൗസിന് മുന്നിൽ നടത്തും. പൊലീസിനെ വിട്ട് തടയാമെന്ന് പിണറായി വിജയനും മരുമകനും വിചാരിക്കേണ്ടെന്ന് അൻവർ പ്രതികരിച്ചു.

രാഷ്ട്രീയ പാർട്ടി യോഗം നടത്താൻ മുറി അനുവദിക്കാൻ ആകില്ലെന്നാണ് റസ്റ്റ് ഹൗസ് അധികൃതർ പറഞ്ഞത്. സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 പേർക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. മെയിലിലൂടെയാണ് ആദ്യം ഹാൾ ബുക്ക് ചെയ്തത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹാള്‍ അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി. എഞ്ചിനിയര്‍ അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത് കത്തയച്ചിരുന്നു. കത്തിന് മറുപടി നൽകിയിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോഴും കട്ടാക്കുകയായിരുന്നു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോളാണ് അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്ന് അറിഞ്ഞതെന്നും പി വി അൻവർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *