Your Image Description Your Image Description

ന്യൂഡൽഹി: കാവഡ് യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും മറ്റും അവിടുത്തേ ഹോട്ടൽ ഉടമയുടെ പേര് കടയ്ക്ക്‌ പുറത്ത് എഴുതിവയ്ക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. താത്കാലികമായി സ്റ്റേ ചെയ്ത കോടതി യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയച്ചു. വെള്ളിയാഴ്ച വരെയാണ് ഉത്തരവിന്റെ സ്റ്റേ കാലാവധി നിലനിൽക്കുന്നത് .

തീർഥാടകർക്ക് അവരുടെ ഇഷ്ടാനുസരണം സസ്യാഹരം ലഭ്യമാക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും അധികാരികൾക്ക് ഇടപ്പെടൽ നടത്താവുന്നതാണ്. എന്നാൽ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നും ഇത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ ഉതകില്ലെന്നും കോടതി നിരീക്ഷിച്ചു. നിർദ്ദേശം നടപ്പിലാക്കാൻ അനുവദിച്ചാൽ രാജ്യത്തിന്റെ മതേതരത്വത്തിന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിവാദ ഉത്തരവിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. സർക്കാർ ശ്രമം മതസ്പർധ വളർത്താനാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. മുസ്ലീം ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും തീർത്ഥാടകർ ഭക്ഷണം വാങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനും നാസി ജർമ്മനിയിൽ ജൂത വ്യാപാരം ബഹിഷ്‌കരിച്ചതിനും സമാനമായ നടപടിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെയെന്നും അദ്ദേഹം വിമർശിച്ചു .

കാവഡ് യാത്ര ജൂൺ 22-നാണ് ആരംഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി തീർഥാടകർ ​ഗം​ഗാജലം ശേഖരിച്ച് തിരിച്ചെത്തി അവിടെന്ന് ക്ഷേത്രങ്ങളിലെ ശിവ വി​ഗ്രഹങ്ങളിൽ അഭിഷേകം നടത്തുന്നതാണ് ആചാരം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *