Your Image Description Your Image Description

ടെസ്‍ല : സോഷ്യൽ മീഡിയയിൽ തരം​ഗമായി ലോകനേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക് സോഷ്യൽ മീഡിയയിൽ തരം​ഗമാക്കുന്നു . ഇലോൺ മസ്ക്ക് പങ്കുവച്ച വീഡിയോയിലാണ് മോദി,പുടിൽ,ബൈഡൻ,കമല ഹാരീസ്,കിം ജോങ് ഉൻ,ഒബാമ തുടങ്ങിയ ലോകനേതാക്കൾ എ.ഐ റാംപ് വാക്ക് ചെയ്യുന്നത് .

പലവരെയും വ്യത്യസ്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് . അതിൽ ജോ ബൈഡനെ വീൽ ചെയറിലാണ് എഐ റാംപിൽ അവതരിപ്പിച്ചത്. ഇങ്ങനെ ഒരു സാഹസത്തിന് കാരണം പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ജോ ബൈഡന്റെ പ്രായത്തെ ചൊല്ലിയുള്ള വിവാദമാണ് . കൂടാതെ മൈക്രോസോഫ്റ്റ് പണിമുടക്കിയതിനെയും പരിഹസിക്കാൻ മസ്ക് മറന്നില്ല . അതിൽ റൺവേ ഓഫ് പവർ എന്ന കാർഡുമായിമൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല വീ‍ഡിയോയുടെ അവസാനത്തിൽ ബ്ലൂ സ്ക്രീൻ ഇറർ എന്ന് കാണിക്കുന്നിടത്താണ് റാംപ് വാക്ക് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *