Your Image Description Your Image Description

പൊവ്വൽ : കുഴൽക്കിണർ അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് രക്ഷക്കാനായി റോവർ വരുന്നു .പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ’ എന്ന പുതിയ റോവറാണ്‌ എൽബിഎസ് എൻജിനീയറിങ്‌ കോളേജിലെ വിദ്യാർഥികൾ ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്നത് .

കുഴൽ കിണറിനുള്ളിലേക്ക് ഒരു മോട്ടോറിന്റെ സഹായത്തോടെ റോവറിനെ കടത്തിവിട്ട് ഇതിൽ ഘടിപ്പിച്ച പൈ ക്യാമറ, ടെമ്പറേച്ചർ സെൻസർ, ഗ്യാസ് സെൻസർ, അൾട്രാസോണിക് സെൻസർ എന്നിവ വഴി കിണറിന്റെ താപനില, കുഴലിനുള്ളിലെ വ്യത്യസ്‌ത വാതകങ്ങൾ, എന്നീ വിവരങ്ങൾ കംപ്യൂട്ടറിലൂടെയോ, മൊബൈൽ ഫോണിലൂടെയോ മനസ്സിലാക്കാം.

അതേസമയം രക്ഷാപ്രവർത്തകർക്ക് മൈക്കിലൂടെ കുട്ടിയുമായി ബന്ധപ്പെടാനും കഴിയും. അപ്പോൾ റോവറിന്റെ സഹായത്തോടെ കുട്ടി കുടുങ്ങിക്കിടക്കുന്നതിന്റെ അടിയിൽ എത്തിക്കുകയും പ്ലാറ്റ്ഫോം വികസിപ്പിച്ച് കുട്ടിയെ അതിലൂടെ കൃത്രിമ കരം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ മുകളിലേക്ക്‌ വലിച്ചെടുത്ത് രക്ഷിക്കുകയുംചെയ്യും. ഈ പുതിയ രക്ഷാ ദൗത്യo വികസിപ്പിച്ച ഈ പുതിയ ഉപകരണം തയ്യാറാക്കിയ കോളേജിലെ വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാല തുകയും അനുവദിച്ചിട്ടുണ്ട് .

എ പി ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ എൻജിനീയറിങ്‌ റിസർച്ച് ആൻഡ് ഡവലപ്മെന്റ്‌ വിഭാഗമാണ് കണ്ടുപിടിത്തത്തിന് പ്രോത്സാഹനം നൽകുന്നത്. കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനീയറിങ്‌ വിഭാഗത്തിലെ പി ദശരഥ് നാരായണൻ, മഹിമ പങ്കജാക്ഷൻ, സി ഷൈന, ശ്രദ്ധ ബാബു എന്നിവരാണ് ടീം അംഗങ്ങൾ. റോവർ പ്രോജക്ടിന് അധ്യാപകൻ ഡോ. പി എസ് ബൈജുവാണ് നേതൃത്വം നൽകിയത്‌.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *