Your Image Description Your Image Description

കര്‍ണാടക : കോഴിക്കോട് സ്വദേശി അര്‍ജുനിനെ ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ സംഭവത്തിൽ തിരച്ചിലില്‍ വഴിത്തിരിവ് . ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. അര്‍ജുന്റെ മൊബൈല്‍സിഗ്നല്‍ ലഭിച്ച അതേഭാഗത്താണ്ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോഹസാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധന നടത്തിവരുന്നത് .

എന്നാൽ പ്രദേശത്ത് ഉണ്ടായ മഴ തിരച്ചിലിനെ ബാധിച്ചു . തിങ്കളാഴ്ച രാവിലെ മുതല്‍ ഗംഗാവാലി പുഴയിൽ തിരച്ചില്‍ നടത്തുന്നുണ്ട്. പക്ഷെ ഉച്ചയ്ക്ക് ഉണ്ടായ മഴയും കാറ്റും പുഴയിലെ തിരച്ചിലിനും വെല്ലുവിളിയാവുകയാണ്.

അർജുനനെ തേടി കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. മാത്രമല്ല കോഴിക്കോട്ടുനിന്നടക്കം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരാണ് തിരച്ചിലിനായി അങ്കോലയിലെ ദുരന്തഭൂമിയിലെത്തിയിരിക്കുന്നത്.

ഇന്നലത്തെ തിരച്ചിലോടെ മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് അവസാനം ഉണ്ടാക്കും എന്ന പ്ര തീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *