Your Image Description Your Image Description

ലഖ്‌നൗ: ഉത്തർപ്രദേശില്‍ 24-കാരനായ യുവാവിന് ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി കണ്ടെത്തി . ഏഴു തവണ പാമ്പ് തന്നെ കടിച്ചുവെന്ന് ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് ആരോപണവുമായി വന്നത് .

എന്നാൽ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം ഭയത്തിൽ നിന്നുണ്ടായ തോന്നലാണെന്നും വിദ​ഗ്ധ സമിതി വിലയിരുത്തി. ഒപ്പം വികാസിന് ഒഫിഡിയോഫോബിയയാണെന്നും സമിതി വിലയിരുത്തി.

ശനിയാഴ്ചകളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു. ജൂൺ രണ്ടിന് വൈകീട്ടാണ് വികാസിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്. രാത്രിയിൽ കിടക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ചടി നീളമുള്ള ഒരു മൂർഖൻ പാമ്പാണ് തന്നെ കടിച്ചതെന്ന് വികാസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള രാം സ്നേഹി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചതായും ഐസിയുവിൽ പ്രവേശിപ്പിച്ചതായും വികാസിന്റെ അച്ഛൻ സുരേന്ദ്ര പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുവെന്നും സുരേന്ദ്ര പറഞ്ഞു. ശേഷം വികാസിനെ ജൂൺ അഞ്ചിനാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ഇയാൾ ജൂൺ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി സംശയത്തിൽ ഹോസ്പിറ്റലിൽ എത്തി. തുടർന്ന് ഇയാൾ മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *