Your Image Description Your Image Description

ധാക്ക : ബംഗ്ലാദേശില്‍ വിദ്യാർഥികൾ സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. ഞായറാഴ്ച ബം​ഗ്ലാദേശ് സുപ്രീംകോടതി സർക്കാർസർവീസിലെ ക്വാട്ടസമ്പ്രദായം പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് 30 ശതമാനം സംവരണമുണ്ടായത് ഇപ്പോൾ അഞ്ചായി സുപ്രീം കോടതി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴിൽരഹിതാരായി ഉള്ളത് .

2018-ൽ താത്ക്കാലികമായി നിർത്തിവെച്ച ഈ സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. അതേസമയം ഈ സമരത്തിന് പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണ ഉണ്ടായിരുന്നു . എന്നാൽ ഇതിനെതിരെ രൂക്ഷനടപികളുമായി ബം​ഗ്ലാദേശ് സർക്കാർ രം​ഗത്തെത്തി. എന്നിട്ട് നിയമം ലംഘിക്കുന്നവരെ വെടിവെക്കാനായിരുന്നു നിർദേശം നൽകിയിരുന്നത് .

ഇതേത്തുടർന്ന് രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു .തുടർന്ന് വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതോടെ അവിടെയുള്ളവർക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതെ വന്നു. ഇതോടെ .പ്രാദേശികമാധ്യമങ്ങളുടെ വെബ്സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവർത്തനരഹിതമായി. ശേഷം വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി പോയി .

Leave a Reply

Your email address will not be published. Required fields are marked *