Your Image Description Your Image Description

ബം​ഗളൂരു : കർണാടകത്തിൽ ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായവരിൽ മലയാളിയും. നാലുദിവസമായി കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുനെ കുറിച്ച് ഒരു വിവരമില്ല. ഇയാൾ മണ്ണിനടിയിലാണെന്നാണ് പോലീസ് സംശയിക്കുന്നത് . ജിപിഎസ് സംവിധാനം വഴി പരിശോധന നടത്തിയപ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്.അതേസമയം ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അർജുന്റെ ഫോൺ രണ്ട് തവണ ഓണായതായും ലോറി ഉടമ പറഞ്ഞു.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇവിടെ സമീപത്തായി ചായകുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *