Your Image Description Your Image Description
Your Image Alt Text

യുക്രൈനിലുടനീളം റഷ്യ ആക്രമണം കടുപ്പിച്ചു. വ്യാഴാഴ്ചരാത്രി തുടങ്ങി 18 മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 88 പേർക്ക് പരിക്കേറ്റു.

മാതൃ-ശിശു ആശുപത്രി, മൂന്ന് സ്കൂളുകൾ, പാർപ്പിടകേന്ദ്രങ്ങളടക്കം ആക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. 122 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഷഹേദ് ഡ്രോണുകളും റഷ്യ ആക്രമണത്തിനുപയോഗിച്ചു. രണ്ട് വർഷത്തോടടുക്കുന്ന യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായാണ് ഇത്‌ കണക്കാക്കുന്നത്.

തലസ്ഥാനമായ കീവുകൂടാതെ ലിവീവ്, ഹാർകീവ് അടക്കം ആറുനഗരങ്ങൾ പ്രധാനമായും ആക്രമിക്കപ്പെട്ടു. കിഴക്കൻ നഗരമായ ഡിനിപ്രോയിലെ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. തുറമുഖനഗരമായ ഒഡേസയിൽ മിസൈൽ പതിച്ച് ബഹുനില പാർപ്പിടസമുച്ചയത്തിന് തീപിടിച്ചു. എസ്-300, കെ.എച്ച്.-21 മിസൈലുകളും റഷ്യ ആക്രമണത്തിനുപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *