Your Image Description Your Image Description

തിരുവനന്തപുരം: വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ചത്.

ഷാജിയെ കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായതാണ്. അധ്യാപികയായ ഭാര്യയെ രാവിലെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ടശേഷo ഷാജിയെ കാണാതാവുകയായിരുന്നു . ഇരുവരും എല്ലാദിവസവും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വരുന്നത് . വൈകീട്ട് കുറേ ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും ഷാജിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ ബന്ധുക്കള്‍ ചേർന്ന് അടുത്തുള്ള വെള്ളറട പോലീസില്‍ പരാതി നല്‍കി.

തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഷാജിയുടെ കാര്‍ ആനപ്പാറ ആര്‍.സി. ചര്‍ച്ചിന് സമീപo റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടർന്ന് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഷാജി അവസാനമെത്തിയ സ്ഥലം പോലീസ് കണ്ടെത്തി . എന്നിട്ട് അന്വേഷണം അങ്ങോട്ടേക്ക് കേന്ദ്രികരിച്ചു . അപ്പോഴാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ ഷാജിയുടെ മൃതദേഹം കാണപ്പെട്ടത് .

ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യംനിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍തന്നെ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നുവെന്നാണ് വീട്ടുടമ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *