Your Image Description Your Image Description

സ്‌നേഹയുടെ പിറന്നാള്‍ ദിനത്തില്‍ പ്രസന്ന പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ കണ്ണമ്മ എന്ന് പറഞ്ഞാണ് പ്രസന്നയുടെ കുറിപ്പ് തുടങ്ങുന്നത്. എന്നെ ജീവിക്കാന്‍ പഠിപ്പിച്ച് നീയാണ്. എല്ലാ ദിവസവും ആഘോഷമാക്കാനും, ഓരോ നിമിഷവും ഓര്‍ത്തിരിക്കാനുമെല്ലാം പഠിച്ചത് നിന്നില്‍ നിന്നാണ്. നീ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാന്‍ ബര്‍ത്ത് ഡേ ആഘോഷിച്ച് തുടങ്ങിയത്. 16 വര്‍ഷത്തില്‍ ഇതാദ്യമായാണ് നിന്റെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ കൂടെയില്ലാത്തത്. പിറന്നാളുകള്‍ക്ക് നമ്മളെപ്പോഴും ഒന്നിച്ചായിരുന്നുവല്ലോ.ഞാന്‍ അകലെയാണെങ്കിലും എന്റെ ഹൃദയം എപ്പോഴും നിന്റെ കൂടെത്തന്നെയാണെന്ന് നിനക്കറിയാമല്ലോ. ഈ ദിവസം സ്‌പെഷലായി തന്നെ ആഘോഷിക്കണം. മനസുകൊണ്ട് ഞാന്‍ കൂടെയുണ്ട്. എന്നും എപ്പോഴും ഞാന്‍ നിനക്കൊപ്പം തന്നെയുണ്ടാവും. മനോഹരമായ എത്രയെത്ര ഓര്‍മ്മകളുണ്ട് നമുക്ക്. ഇനിയെത്ര വരാനിരിക്കുന്നു എന്നുമായിരുന്നു പ്രസന്ന കുറിച്ചത്. സ്‌നേഹയക്കൊപ്പമുള്ള പ്രിയനിമിഷങ്ങള്‍ ചേര്‍ത്തുവെച്ചുള്ളൊരു വീഡിയോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു.മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് തമിഴില്‍ സജീവമാവുകയായിരുന്നു സ്‌നേഹ. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു തുടക്കം. തമിഴില്‍ സജീവമായപ്പോഴും ഇടയ്ക്ക് മലയാളത്തിലേക്കും സ്‌നേഹ എത്തിയിരുന്നു. കരിയറിലെ മാത്രമല്ല സ്‌നേഹയുടെ ജീവിതവിശേഷങ്ങളും ആരാധകര്‍ തിരക്കാറുണ്ട്. അഭിനേതാവായ പ്രസന്നയാണ് നടിയുടെ ജീവിതപങ്കാളി. ഒന്നിച്ച് അഭിനയിച്ചതിന് ശേഷമായാണ് ഇവര്‍ പ്രണയത്തിലായത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തമിഴകത്തെ മാതൃകാദമ്പതികളിലൊന്നായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. മക്കള്‍ക്കൊപ്പമായി സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയാണ് ഇവര്‍.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അജിത് ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞുള്ള പ്രസന്നയുടെ പോസ്റ്റ് നേരത്തെ വൈറലായിരുന്നു.എതിര്‍പ്പുകള്‍ മറികടന്ന് വിവാഹിതരായവരാണ് സ്‌നേഹയും പ്രസന്നയും. സ്‌നേഹയ്ക്ക് പ്രസന്നയെക്കാള്‍ ഒരു വയസ് കൂടുതലായിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളെ വിവാഹം ചെയ്യുന്നത് സ്‌നേഹയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെയായിരുന്നു എതിര്‍പ്പ് മാറിയത്. പ്രസന്നയുടെ വീട്ടിലും പ്രണയം പറഞ്ഞപ്പോള്‍ എതിര്‍പ്പുകളായിരുന്നു ആദ്യം. ജാതിയായിരുന്നു വിഷയമായത്. ആറുമാസമെടുത്തു അച്ഛന്റെ സമ്മതം കിട്ടാന്‍ എന്ന് മുന്‍പ് പ്രസന്ന തുറന്നുപറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമാണ് സ്‌നേഹയുടെ വരവ് എന്ന് മനസിലാക്കിയതിനാലാണ് സ്‌നേഹയെ തന്നെ വിവാഹം ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *