Your Image Description Your Image Description

 

 

കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ തിയറ്റർ ബാർ 8, ബ്രാവിയ തിയറ്റർ ബാർ 9 എന്നിവ വിപണിയിൽ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ശബ്ദമികവിൽ സോണിയുടെ വൈദഗ്ധ്യം സംയോജിപ്പിച്ചുള്ള ഈ അത്യാധുനിക സൗണ്ട്ബാറുകൾ, വീടുകളിൽ സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നൽകുന്നതിനായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സ്ട്രീമിങ് സേവനങ്ങളുടെ വിപുലീകരണം കണക്കിലെടുത്ത് മികച്ച ശബ്ദ നിലവാരത്തിലും അത്യാധുനിക നിലവാരത്തിലും സിനിമാറ്റിക് അനുഭവം നൽകുന്നതിന്, ബ്രാവിയ തിയേറ്റർ ബാർ 8ൽ 11 സ്പീക്കർ യൂണിറ്റുകളും, ബ്രാവിയ തിയേറ്റർ ബാർ 9ൽ 13 സ്പീക്കർ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

യഥാർഥ ഫിസിക്കൽ സ്പീക്കറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഒന്നിലധികം ഫാൻറം സ്പീക്കറുകൾ സൃഷ്ടിക്കുന്ന സോണിയുടെ 360 സ്പേഷ്യൽ സൗണ്ട് മാപ്പിങ് സാങ്കേതികവിദ്യയാണ് പുതിയ ബ്രാവിയ തിയേറ്റർ ബാറുകളുടെ വലിയ സവിശേഷത. സൗണ്ട് ഫീൽഡ് ഒപ്റ്റിമൈസേഷനുമായും പുതിയ ബാറുകൾ സംയോജിക്കുന്നുണ്ട്. ഡോൾബി അറ്റ്മോസ് ഇമ്മേഴ്സീവ്, ഡിടിഎസ് എന്നിവയുൾപ്പെടെയുള്ള മികച്ച ഓഡിയോ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതോടൊപ്പം ഐമാക്സ് എൻഹാൻസ്ഡ് സർട്ടിഫിക്കേഷനും ഉണ്ട്.

അക്കോസ്റ്റിക് സെൻറർ സിങ്ക്, വോയ്സ് സൂം 3, പുതിയ ബ്രാവിയ കണക്ട് ആപ്പ്, 360 റിയാലിറ്റി ഓഡിയോ എന്നിവയാണ് മറ്റു സവിശേഷതകൾ . 2024 ജൂലൈ 15 മുതൽ സോണി റീട്ടെയിൽ സ്റ്റോറുകളിലും (സോണി സെൻറർ , സോണി എക്സ്ക്ലൂസീവ്), ംംം.ടവീുമടേഇ.രീാ പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ , മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവയിലും പുതിയ ബ്രാവിയ തിയേറ്റർ ബാർ 8, ബ്രാവിയ തിയേറ്റർ ബാർ 9 ലഭ്യമാവും. ബ്രാവിയ തിയറ്റർ ബാർ 8ന് 89,990 രൂപയും, ബ്രാവിയ തിയറ്റർ ബാർ 9ന് 1,29,990 രൂപയുമാണ് വില. 8000 രൂപയുടെയും, 10000 രൂപയുടെയും ക്യാഷ്ബാക്ക് ഓഫർ, 8000 രൂപയുടെ പ്രത്യേക കോംബോ ഓഫറും ഇതോടൊപ്പം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *