Your Image Description Your Image Description

കോഴിക്കോട്: മുക്കം വലിയപറമ്പിൽ വാഹനാപകടത്തിൽ പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദ്ദീൻ ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 10:30-ഓടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിയിലെ മുക്കം വലിയപറമ്പിലാണ് അപകടം ഉണ്ടായത് .

മുക്കം ഭാഗത്തുനിന്നും വന്ന കാർ താജുദ്ദീൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ ഇടിച്ചിടുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ താജുദീന്റെ ദേഹത്ത് കൂടെ കയറിയിറങ്ങിപോയി . എന്നാൽ ഈ രണ്ട് കാറുകളും അപകടസമയത്ത് നിർത്തിയില്ല. ഉടൻ തന്നെ താജുദീനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താജുദീന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *