Your Image Description Your Image Description

കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു വീണു. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.

28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. അത്തരത്തിൽ നിർത്തിയ കെട്ടുകാളയാണ് നിലം പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *