Your Image Description Your Image Description

കണ്ണൂർ: വീണ്ടും മെമുവിലെ ലേഡീസ് കോച്ച് കയ്യേറി പുരുഷന്മാർ. ഷൊർണൂർ–കണ്ണൂർ മെമുവിലെ ലേഡീസ് കോച്ചിൽ ഇപ്പോൾ പുരുഷന്മാരുടെ തിരക്കാണ്. തലശ്ശേരി സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ കയറി പുരുഷന്മാരെ ഇറക്കിവിട്ടു. എന്നാൽ എടക്കാട് സ്റ്റേഷനിലെത്തിയപ്പോൾ വീണ്ടും ലേഡീസ് കോച്ചിൽ പുരുഷന്മാർ കയറി. സ്ത്രീകൾക്കു പോലും സീറ്റു വിട്ടുനൽകാതെയാണ് പലപ്പോഴും ലേഡീസ് കോച്ചിലെ പുരുഷന്മാരുടെ യാത്രയെന്നും ഇത് നിത്യസംഭവമായിട്ടുണ്ടെന്നും ഇന്നലെ പതിവിൽ കൂടുതൽ പുരുഷന്മാർ ഉണ്ടായിരുന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പൊതുഅവധി ആയിരുന്നതിനാൽ ഹ്രസ്വദൂര ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *