Your Image Description Your Image Description

മലപ്പുറം: വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി കെഎസ്‍യു നേതാവ്. വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് കെഎസ്‍യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണിയും അസഭ്യവർഷവും നടത്തിയത്. കാല് തല്ലിയൊടിക്കുമെന്നാണ് ഭീഷണി.

‘വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാൻ വന്നാൽ പഠിച്ച് പോണം. അല്ലെങ്കിൽ ….. കാല് ഞാൻ തല്ലിയൊടിക്കും’; എന്ന് കണ്ണൻ നമ്പ്യാർ ഭീഷണിപ്പെടുത്തി. അസഭ്യ വാക്കുകളും ഇയാൾ പ്രയോഗിക്കുന്നുണ്ട്. ‘എന്നൊക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്’ എന്നും കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കുന്നുണ്ട്. പ്രസംഗത്തിൽ ഉടനീളം ഇത്തരം വാക്കുകളാണ് ഉപയോഗിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *