Your Image Description Your Image Description

ഡൽഹി: ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ജി.എൻ.സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിൽവാസം അനുഭവിച്ചിരുന്നു.

2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടർന്ന് വീൽ ചെയറിലായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നത്. യുഎപിഎ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *