Your Image Description Your Image Description

തിരുവനന്തപുരം : തുമ്പ കവലയിൽ പോലീസ് സ്റ്റേഷനടുത്ത് ഗുണ്ടാ സംഘത്തിൻ്റെ ബോംബാക്രമണം. ​നട്ടുച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞാണ് അപകടം ഉണ്ടാക്കിയത് .തുടർന്ന് ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

എതിർ സംഘത്തിലേത് എന്ന് കുരുതുന്ന അഖിൽ, വിമൽ എന്നീ യുവാക്കൾക്കാണ് പരിക്ക്. ഇതിൽ അഖിലിന്റെ നില ​ഗുരുതരമാണ് ലഭിക്കുന്ന വിവരം . ഉച്ചക്ക് 2.30ന് സ്റ്റേഷനടുത്തുള്ള ജം​​ഗ്ഷനിൽ ബൈക്കിൽ എത്തിയ രണ്ടുപേരാണ് ബോബെറിഞ്ഞത്.

പരിക്കേറ്റവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ തുമ്പ പോലീസ് അന്വേഷണം നടത്തി വരികയാണ് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *