Your Image Description Your Image Description

 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കമ്പനികളിലൊന്നായ പിപിഎസ് മോട്ടോഴ്സ് ഇന്ത്യയിൽ 40,000 ഫോക്സ്വാഗൺ വാഹനങ്ങൾ വിറ്റഴിച്ച് ചരിത്രനേട്ടം സ്വന്തമാക്കി. ഇത്രയും കൂടുതൽ ഫോക്സ്വാഗൺ വാഹനങ്ങൾ വില്പന നടത്തുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടി-സ്റ്റേറ്റ് ഡീലറെന്ന ഖ്യാതിയാണ് പിപിഎസ് മോട്ടോഴ്സ് നേടിയത്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, അസം എന്നീ 5 സംസ്ഥാനങ്ങളിലായി 33 ടച്ച് പോയിൻറുകൾ പിപിഎസ് മോട്ടോഴ്സിനുണ്ട്.

കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ വാഹന വ്യവസായത്തിൽ വലിയ മാന്ദ്യമുണ്ടായിട്ടുപോലും, 33 ടച്ച് പോയിൻറുകളിലേക്ക് തങ്ങളുടെ സാനിധ്യം വർധിപ്പിക്കാനും, ഇതുവഴി ഫോക്സ്വാഗൻറെ ഏറ്റവും വലിയ നെറ്റ്വർക്ക് പങ്കാളിയാവാനും പിപിഎസ് മോട്ടോഴ്സിന് സാധിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഓരോ പത്താമത്തെ ഫോക്സ്വാഗൺ വാഹനവും പിപിഎസ് മോട്ടോഴ്സ് വഴിയാണ്. മികച്ച സേവന നിലവാരത്തിൻറെ തെളിവായി 4.8 ഗൂഗിൾ റേറ്റിങാണ് പിപിഎസ് മോട്ടോഴ്സിൻറെ ഫോക്സ്വാഗൺ ടച്ച് പോയിൻറുകൾക്കുള്ളത്. ഹൈദരാബാദിലെ പിപിഎസ് മോട്ടോഴ്സിൻറെ കുക്കട്പള്ളി സിറ്റി ഷോറൂമിൽ നടന്ന പ്രത്യേക ചടങ്ങിൽ വൈൽഡ് ചെറി റെഡ് നിറത്തിലുള്ള ഫോക്സ്വാഗൺ വിർറ്റസ്, 40,000ാമത്തെ കാറായി വിക്ലേഷ് കുമാറിന് കൈമാറി.

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ യാത്രയിൽ ഫോക്സ്വാഗനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പിപിഎസ് മോട്ടോഴ്സിൻറെ മാനേജിങ് ഡയറക്ടര് രാജീവ് സാംഘ്വി പറഞ്ഞു. 40,000 കാറുകളുടെ വിൽപന എന്ന നാഴികക്കല്ലില്ലെത്താൻ പിപിഎസ് മോട്ടോഴ്സിന് സാധിച്ചതിന്, ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണക്കും തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിപിഎസ് മോട്ടോഴ്സ് ഓരോ 10-ാമത്തെ ഫോക്സ്വാഗനും വിൽക്കുമ്പോൾ ഇന്ത്യയിലെ ഫോക്സ്വാഗൻറെ ഏറ്റവും വലിയ പങ്കാളിയായതിൽ തങ്ങൾ അഭിമാനിക്കുന്നു.

അവിശ്വസനീയമായ ഈ നേട്ടത്തിന് പിപിഎസ് മോട്ടോഴ്സിനെ തങ്ങൾ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഫോക്സ്വാഗൻറെ പ്രധാന വിപണികളിലുടനീളം വളർച്ചയെ നയിക്കുന്ന ദീർഘകാല പങ്കാളികളാണ് അവരെന്നും ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.

ഹൈദരാബാദിലെ പിപിഎസ് മോട്ടോഴ്സ് കുക്കത്ത്പള്ളി സിറ്റി ഷോറൂമിൽ നടന്ന പ്രത്യേക ചടങ്ങിൽ റിഫ്ലെക്സ് സിൽവർ നിറത്തിലുള്ള 40000-ാമത്തെ വിർട്ടസ് കംഫർട്ട്ലൈൻ ഫോക്സ്വാഗൺ കാർ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *