Your Image Description Your Image Description

 

കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാർന്ന ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയൻസ് ലൈഫുമായി ബാങ്കഷ്വറൻസ് പങ്കാളിത്തതിന് ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ദീർഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കാനാകും. ബജാജ് അലയൻസ് ലൈഫിന്റെ എല്ലാ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറൽ ബാങ്ക് ശാഖകൾ വഴി ലഭിക്കും.

ഫെഡറൽ ബാങ്കിന്റേയും ബജാജ് അലയൻസ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇൻഷുറൻസ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികൾക്കും ഈ സഹകരണം പ്രയോജനപ്പെടും.

ബജാജ് അലയൻസ് ലൈഫുമായുള്ള കോർപറേറ്റ് ഏജൻസി ബാങ്കഷ്വറൻസ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.

ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ കൂടുതൽ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഒഫീസർ ധീരജ് സേഗാൾ പറഞ്ഞു.

Photo : ഫെഡറൽ ബാങ്കും ബജാജ് അലയൻസ് ലൈഫുമായുള്ള ബാങ്കഷ്വറൻസ് പങ്കാളിത്തത്തിന്റെ ധാരണാപത്രം ബാങ്കിന്റെ എംഡിയും സിഇഓയുമായ ശ്യാം ശ്രീനിവാസൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ഛുഗിന് കൈമാറുന്നു. ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വെങ്കട്ടരാമൻ വെങ്കിടേശ്വരൻ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ ധീരജ് സേഗാൾ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *