Your Image Description Your Image Description

 

തിരുവനന്തപുരം: ഇൻഡോ – ചൈനീസ് ഫ്യൂഷൻ രുചിക്കൂട്ടുകളുടെ ഫുഡ് ഫെസ്റ്റിവൽ ഒരുക്കി ഒ ബൈ താമര. ജൂലൈ 11 മുതൽ 14 വരെ ദിവസവും വൈകീട്ട് 7 മണി മുതൽ രാത്രി 10.30 വരെയാണ് ഫെസ്റ്റിവൽ. തനത് ഇന്ത്യൻ രുചികൾ ചൈനീസ് രുചികളുമായി സംയോജിപ്പിച്ചുകൊണ്ട് അനുഭവ സമ്പന്നരായ ഷെഫുകൾ തയ്യാറാക്കുന്ന പുത്തൻ വിഭവങ്ങൾ ഫെസ്റ്റിൽ ലഭ്യമാകും. ഡ്രാഗൺ ചിക്കൻ, ചില്ലി ഫിഷ്, പ്രോൺസ് ഇൻ ചില്ലി ഓയ്‌സ്റ്റർ സോസ്, തന്തൂരി മോമോസ്, പനീർ ചില്ലി മിക്‌സഡ് ഫ്രൈഡ് റൈസ്, ചില്ലി ഗാർളിക് നൂഡിൽസ് തുടങ്ങി രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന നിരവധി നവീന രുചികൾ ഇൻഡോ – ചൈനീസ് ഫ്യൂഷൻ ഫെസ്റ്റിവലിൽ ആസ്വദിക്കാം.

ഒ ബൈ താമരയുടെ ഇന്തോ – ചൈനീസ് ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി മുൻകൂറായി സീറ്റ് ബുക്ക് ചെയ്യാം. മുതിർന്നവർക്ക് 1799++ രൂപയും 6 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് 1100++ രൂപയുമാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *