Your Image Description Your Image Description
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ (ഡി എ സി) നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ പരിമിതികള്‍ക്കനുസൃതമായ മാതൃകാവീടുകള്‍ സൗജന്യമായി നിർമ്മിച്ചു നല്‍കുന്ന മാജിക് ഹോംസ് (MAGIK Homes – Making Accessible Gateways for Inclusive Kerala) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന, സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരാണ് അപേക്ഷിക്കേണ്ടത്.  ഒരുവീട്ടില്‍ ഒന്നിലധികം ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.
കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിക്ക് അതിനനുയോജ്യമായ രീതിയിലും മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ളവര്‍ക്ക് അത്തരം സവിശേഷതകളോടുകൂടിയും ശാരീരിക പരിമിതിയുള്ളവര്‍ക്ക് അതിനനുസൃതമായ രീതിയിലുമടക്കം എല്ലാ വിഭാഗക്കാരുടെയും അവരുടെ പരിമിതികളെ മാനിച്ചുകൊണ്ട് വിദേശങ്ങളിലേതുപോലുള്ള സവിശേഷ സൗകര്യങ്ങളോടു കൂടിയ വീടാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുക. ഓരോ ജില്ലയിലും ഒരു വീട് എന്ന തോതില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ചു കൈമാറുന്നത്. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ജൂലായ് 10 ആണ്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9447768535, 9446078535 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *