Your Image Description Your Image Description

കൊച്ചി: പ്രശസ്ത ഗായികയും നര്‍ത്തകിയും മോഡലുമായ ലിസ അവരുടെ ഏറ്റവും പുതിയ റോക്ക്‌സ്റ്റാര്‍, ലൗഡ് കോ./ആര്‍സിഎ വഴി പുറത്തിറക്കി. അഴകാര്‍ന്ന റാപ്പും മികവാര്‍ന്ന പോപ്പും ഒരുമിച്ചു ചേര്‍ക്കാനുള്ള ലിസയുടെ മികവിനെ അടിവരയിടുന്നു പുതിയ സിംഗിള്‍ റോക്ക്‌സ്റ്റാര്‍. റയാന്‍ ടെഡ്ഡറും സാം ഹോമയിയുമാണ് പുതിയ പാട്ടിന്റെ നിര്‍മാതാക്കള്‍. പാട്ടിനൊപ്പം ഹെന്‍ റി സ്‌കൊഫീല്‍ഡ് സംവിധാനം ചെയ്ത റോക്ക്‌സ്റ്റാര്‍ വീഡിയൊയും പുറത്തിറങ്ങി. സിയാന്‍ ബാങ്ക്‌ഹെഡ് ആണ് കൊറിയോഗ്രഫി. തായ്‌ലന്‍ഡിന്റെ പശ്ചാത്തലത്തില്‍ ബാങ്കോക്കില്‍നിന്നാണ് വീഡിയൊ ഷൂട്ട് ചെയ്തത്. ലിസ ഈ മാസം തുടക്കത്തില്‍ ടിക് ടോക്ക് വഴി പുറത്തിറക്കിയ സിംഗിള്‍ ആദ്യ രണ്ടു മണിക്കൂറില്‍തന്നെ 10 ലക്ഷം പ്രേക്ഷകരെ നേടി ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ലൗഡ് ആന്‍ഡ് ആര്‍സിഎ റെക്കോര്‍ഡ്‌സുമായി ചേര്‍ന്നുള്ള ലിസയുടെ ആദ്യ സിംഗിള്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *