Your Image Description Your Image Description

 

വലപ്പാട് :മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ശ്രീ. വി. പി. നന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ മാ ഫൌണ്ട് സി.ഇ.ഒ ജോർജ് .ഡി .ദാസ് സ്വാഗതം ആശംസിച്ചു. മണപ്പുറം ചിറ്റ്സ് എംഡി പ്രൊഫ. കെ ജി.രവി പുതിയ സ്‌കൂൾ കെട്ടിടത്തിന് ആശംസകൾ നേർന്നു. മണപ്പുറം ഫിനാൻസ് 75 വാർഷികവും ചെയർമാൻ വി.പി. നന്ദകുമാറിന്റെ ജന്മദിന ആഘോഷവും ചടങ്ങിൽ വച്ച് നടന്നു.ശ്രീ.വി. പി. നന്ദകുമാറിന് ജന്മദിന ഉപഹാരം സ്‌കൂൾ പ്രിൻസിപ്പാൾ മിന്റു . പി.മാത്യു സമ്മാനിച്ചു വലപ്പാട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തോമസ് മാഷ് ,പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത വി.ഡി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ മിന്റു .പി .മാത്യു നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും മഹനീയ സാന്നിധ്യം ചടങ്ങിന് മോടി കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *