Your Image Description Your Image Description

 

ഡൽഹി: തിരുവനന്തപുരത്തെ പൊഴിയൂരിലും, വലിയതുറയിലും സമഗ്ര വികസന പദ്ധതി നടപ്പാക്കാൻ ശ്രമം തുടരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പൊഴിയൂർ തീരദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയമിക്കണമെന്നും മിനി ഹാർബർ, പുലിമുട്ട് നിർമ്മാണം എന്നിവ യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന് സിംഗിന് നിവേദനം നൽകി.

വലിയതുറ പാലം പുനർനിർമ്മിക്കണമെന്നും മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനെയും രാജീവ് ചന്ദ്രശേഖർ കണ്ടു. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച നൂറുദിന കർമ്മ പരിപാടികളിൽ നിന്നും പിന്നോട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *