Your Image Description Your Image Description

ന്യൂഡല്‍ഹി : കേന്ദ്രം കോടികൾ മുടക്കി പണുത പാലങ്ങളുടെ തകർച്ചയെ പരിഹസിച്ച് നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് . 2014ന് ശേഷം നിർമിച്ച പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകരുതെന്ന് അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു.

‘മണ്‍സൂണ്‍ മുന്നറിയിപ്പ്: നനയുന്നത് അതിമനോഹരമാണ്. എന്നാല്‍, 2014ന് ശേഷം നിർമിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങള്‍, പാലങ്ങള്‍, എയർപോർട്ടുകള്‍, ദേശീയപാതകള്‍, ആശുപത്രികള്‍, ട്രെയിനുകള്‍ എന്നിവയുടെ അടുത്തേക്ക് പോകരുത്. ശ്രദ്ധ പുലർത്തണം’ -എന്നാണ് എക്സിൽ കുറിച്ചത്.

ഈ വർഷം മാത്രം ബിഹാറില്‍ തകർന്നുവീണത് ഇരുപതോളം പാലങ്ങളാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി പത്ത് പാലങ്ങള്‍ കൂടി തകർന്നു. അതിൽ മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണ്.

ഡല്‍ഹി എയർപോർട്ടിൽ കഴിഞ്ഞയാഴ്ച മേല്‍ക്കൂര തകർന്നുവീണ് ഒരാള്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ മധ്യപ്രദേശിലെയും ഗുജറാത്തിലെയും സമാനരീതിയിൽ വിമാനത്താവളങ്ങളിലെ മേല്‍ക്കൂരയും മഴയിൽ തകർന്നു.

അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ചയും വലിയ ചർച്ചയായിരുന്നു. കോടികള്‍ ചെലവഴിച്ച്‌ ക്ഷേത്രത്തിലേക്ക് നിർമിച്ച റോഡു കളിൽ കുഴികള്‍ രൂപപ്പെട്ടതും വാർത്തയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *