Your Image Description Your Image Description

പുരാതന ഒളിംപിക്സിന് പിന്നിൽ വളരെ രസകരമായ കഥകളുണ്ട്. പുരാതന ഗ്രീസ്സിലെ നഗര രാഷ്ട്രങ്ങള്‍ തമ്മിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. പ്രധാനമായും കായിക മത്സരങ്ങളായിരുന്നുവെങ്കിലും ചിലപ്പോൾ രഥമഹോത്സവങ്ങളും നടത്താറുണ്ടായിരുന്നു. പുരാതന കാലഘട്ടത്തില്‍ രാജ്യാതിര്‍ത്തി വികസിപ്പിക്കാനായി പരസ്പരം പോരാടിയിരുന്ന രാജ്യങ്ങളായിരുന്നു ലോകമെമ്പാടുമുണ്ടായിരുന്നത്. എന്നിരുന്നാലും ഗ്രീസില്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ എല്ലാ ശത്രുതകളും ഈ നഗരരാഷ്ട്രങ്ങള്‍ മാറ്റിവെച്ചിരുന്നു.

ഒളിമ്പിക്‌സുമായി ഒട്ടനവധി ഐതിഹ്യങ്ങളുണ്ടെങ്കിലും ഇതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ഹെര്‍ക്കുലീസിന്റെയും സിയൂസിന്റെയുമാണ്. ഐതിഹ്യപ്രകാരം രണ്ടുപേരും ഗ്രീക്ക് ദേവന്‍മാരാണ്. ഇവരാണ് ഒളിമ്പിക്‌സ് തുടങ്ങിവെച്ചത്. ഹെര്‍ക്കുലീസ് എന്നത് റോമാക്കാര്‍ വിളിക്കുന്ന പേരാണ്. ഗ്രീസ്സില്‍ ഹെര്‍ക്കുലീസ് ദേവന്‍ ഹെരാക്ലിസ് എന്നാണ് അറിയപ്പെടുന്നത്.

ഐതിഹ്യ പ്രകാരം ഹെര്‍ക്കുലീസാണ് ആദ്യമായി ഈ മത്സരങ്ങളെ “ഒളിമ്പിക്‌സ്” എന്നു വിളിച്ചത്. മാത്രമല്ല നാലുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വിധം ഒളിമ്പിക്‌സ് സ്ഥാപിക്കുന്നതും ഹെർക്കുലീസായിരുന്നു. ഹെരാക്ലിസ്സിനു ശേഷം ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ പന്ത്രണ്ട് തൊഴിലാളികള്‍ എന്ന ശില്പം പൂര്‍ത്തിയാക്കുകയും ഒപ്പം സിയൂസ് ദേവന് സമര്‍പ്പിക്കാന്‍ ഒളിമ്പിക് സ്‌റ്റേഡിയം നിര്‍മ്മിക്കുകയും ചെയ്തു. ‘സ്‌റ്റേഡിയം’ എന്ന വാക്കിന്റെ ഉല്‍പ്പത്തി ഇവിടെ നിന്നാണ് ഉണ്ടാകുന്നത്. അന്ന് ഈ സ്‌റ്റേഡിയത്തില്‍ ഇറങ്ങിയ പുരോഹിതന്‍ 200 അടി നടക്കുന്നു, എന്നിട്ട് ഈ അകലത്തെ അദ്ദേഹം “സ്‌റ്റേഡിയന്‍” (ലത്തീന്‍ ഭാഷയില്‍ സ്‌റ്റേഡിയം) എന്നു വിളിച്ചു. അങ്ങനെയാണ് ഗ്രീക്കിലെ ദൂരമളക്കുന്ന പ്രധാന യൂണിറ്റ് ആയ സ്‌റ്റേഡിയം ഉണ്ടായത്.

ക്രിസ്തുവിനു മുമ്പ് 65 ആം നൂറ്റാണ്ടുകളിലാണ് പുരാതന ഒളിമ്പിക്‌സിന്റെ കടന്നുവരവ്. ഒളിമ്പിയയില്‍ തന്നെ കണ്ടെത്തിയ ഒരു പുരാലിഖിതമാണ് ഇതിന് ആധാരം. പിന്നീടതിന്റെ പ്രാധാന്യം കുറഞ്ഞു വരാന്‍ തുടങ്ങി. എന്നാല്‍ പുരാതന ഒളിമ്പിക്‌സ് അവസാനിച്ചതെന്നാണെന്ന് ഒദ്യോഗികമായി ആര്‍ക്കും അറിയില്ല. എന്നാലും എ.ഡി 393-ല്‍ റോമാ ചക്രവര്‍ത്തിയായ തീയോദോസിയൂസ് ഒന്നാമനാണ് ഇത് അവസാനിപ്പിച്ചെതെന്ന് പറയപ്പെടുന്നു. എ.ഡി. 426-ല്‍ എല്ലാ ഗ്രീക്ക് ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഉത്തരവ് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ തിയോദോസിയൂസ് രണ്ടാമനാണ് ഒളിംപിക്സ് ഇല്ലാതാക്കിയതെന്നും മറ്റൊരു ഭാഷ്യം. അതിനു ശേഷം 19ാം നൂറ്റാണ്ടില്‍ കുബര്‍ട്ടിന്റെ കാലം വരെ ഒളിമ്പിക്‌സിനെ മനുഷ്യര്‍ മറന്നു കഴിഞ്ഞിരുന്നു.

ആദ്യത്തെ ഒളിമ്പിക്‌സ് ജേതാവാരാണെന്നറിയണ്ടേ? ഈലിസിലുള്ള ഒരു പാചകക്കാരനായ കോറിയോബസ് ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *