Your Image Description Your Image Description

 

കോഴിക്കോട്: മഹാരത്‌ന സ്റ്റാറ്റസുള്ളതും ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനിയുമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം സ്വച്ഛത പഖ്‌വാദ കാമ്പയിൻ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ശുചിത്വവും സുസ്ഥിര ജിവിതവും പ്രോത്സാഗഹിപ്പിക്കുന്നതിനു വേണ്ടിയാണ് ജൂൺ നാല്, അഞ്ച്, ആറ് തീയതികളിലായി സ്വച്ഛത പഖ്‌വാദ കാമ്പയിൻ നടത്തിയത്.

പരിസര ശുചീകരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തികളിലും സമൂഹങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനാണ് രാജ്യമെമ്പാടും സ്വച്ഛത പഖ്‌വാദ ആചരിക്കുന്നത്. സ്വച്ഛതാ പ്രതിജ്ഞ, പ്ലാൻറേഷൻ ഡ്രൈവുകൾ, ശുചിത്വ കിറ്റുകളുടെ വിതരണം, സ്വച്ഛത രഥത്തിൻറെ വിന്യാസം, ശുചിത്വ ഡ്രൈവുകൾ, വിദ്യാർഥികൾക്കായി മത്സരങ്ങൾ, ബോധവത്ക്കരണ പരിപാടികൾ, സൈക്ലത്തോൺ, വാക്കത്തോൺ വിത്തുവിതരണം, വൃക്ഷത്തൈ വിതരണം തുടങ്ങിയവ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നടത്തിവരുന്നുണ്ട്. സ്വച്ഛതാ പഖ്‌വാദ കാമ്പയിൻറെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ നാലിന് കാലടി ശ്രീ ശാരദ് സൈനിക് സ്‌കൂളിൽ വൃക്ഷത്തൈ നട്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം ആൻഡ് ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

വൃത്തിയും സുസ്ഥിരതയും നമ്മുടെ ദൈനംദിന ജീവിതത്തിൻറെ ഭാഗമായി നിലനിൽക്കുന്ന ഒരു രാഷ്ട്രമാണ് നമ്മുടെ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് ‘ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഈ കാമ്പയിൻ മൂലം ഉദ്ദേശിക്കുന്നത് നമ്മുടെ ചുറ്റുപാടുകൾ മാത്രം വൃത്തിയാക്കുക എന്നതു മാത്രമല്ല, മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്ന ഒരു ജീവിത രീതി സ്വീകരിക്കുക എന്നതു കൂടിയാണ്. വൃത്തിയും ശുചിത്വവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതാണ് നമ്മുടെ ആഘോഷത്തിൻറെ ആത്മാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാ ഗവൺമെൻറിൻറെ സ്വച്ഛത പഖ്‌വാദ സംരംഭത്തിനൊപ്പം നിന്നു കൊണ്ട് ഇന്ത്യയെ ഹരിതാഭവും വൃത്തിയും ആക്കിത്തീർക്കാൻ ബിപിസിഎൽ സ്വയം അർപ്പണം ചെയ്തിരിക്കുകയാണെന്ന് അഡ്മിൻ സർവീസസ്, ഫസിലിറ്റീസ് ആൻഡ് സിഎസ്ആർ ജനറൽ മാനേജർ രാമൻ മാലിക് പറഞ്ഞു. സ്വച്ഛത പഖ്‌വാദയെ ഒരു ജൻ ആന്ദോളൻ (ജനങ്ങളുടെ പ്രസ്ഥാനം) ആക്കിത്തീർക്കുന്നതിന് ഇതിൻറെ തുടക്കം മുതൽ തന്നെ ബിപിസിഎൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ശുചിത്വ ഡ്രൈവുകൾ, സ്വച്ഛതാ പ്രതിജ്ഞകൾ, ശുചീകരണ തൊഴിലാളികൾക്ക് ശുചിത്വ, പോഷകാഹാര കിറ്റുകളുടെ വിതരണം എന്നിവയുൾപ്പെടെ 28,000-ലധികം പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം മാത്രം നടത്തിയിട്ടുണ്ട്.

ഈ വർഷത്തെ പരിപാടി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടു. പരിപാടിയിൽ പൂർണഹൃദയത്തോടെ പങ്കെടുത്ത് കുട്ടികൾ, അധ്യാപകർ, ബിപിസിഎൽ കുടുംബം എന്നിവർക്കിടയിൽ ശുചിത്വത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. ഇന്ത്യയെ വൃത്തിയുള്ളതും ഹരിതാഭവും ആക്കിത്തീർക്കുന്നതിനുള്ള ബിപിസിഎല്ലിൻറെ ശ്രമത്തെ ശ്രീ സുരേഷ് ഗോപി പ്രശംസിക്കുകയും ചെയ്തുവെന്ന് രാമൻ മാലിക് വ്യക്തമാക്കി.

തൃശൂർ ജില്ലയിലെ അമ്മാടം സെൻറ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചിന് കാമ്പയിൻ സംഘടിപ്പിച്ചു. ആറിന് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിൽ കാമ്പയിന് സമാപനമായി. മുഖ്യാതിഥി സുരേഷ് ഗോപി സ്വച്ഛതാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. അഞ്ഞൂറോളം വിദ്യാർഥികൾക്ക് വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു. ഹൗസ് കീപ്പിംഗ് ജീവനക്കാർക്ക് ശുചിത്വ കിറ്റുകളും വിതരണം ചെയ്തു.

ഉദ്ഘാടന വേളയിൽ പൂജാ ഡാൻസും പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ ഒരു തായ് നാദം എന്ന കവിതയെ അടിസ്ഥാനമാക്കി സ്‌കിറ്റും ഉണ്ടായിരുന്നു. നന്മയുള്ള നാളേയ്ക്കായി വിത്ത് പാകുക എന്ന കവിതയുടെ സന്ദേശം അന്വർഥമാക്കി ശ്രീ സുരേഷ് ഗോപി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. രാജ്യവ്യാപകമായി രണ്ടു ലക്ഷം വിത്തുകൾ വിതയ്ക്കാനുള്ള ബിപിസിഎല്ലിൻറെ നൂതനസംരംഭത്തിൻറെ ഭാഗമായാണിത്.

ഒരു പ്രമുഖ സ്ഥാപനമെന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയ്ക്കും സമൂഹനന്മയ്ക്കും പ്രതിജ്ഞാബദ്ധമാണ് ബിപിസിഎൽ. ഏവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ നടപ്പാക്കുന്നതിനും അതിൻറെ സത്ഫലങ്ങൾ എടുത്തുകാണിക്കുന്നതിനുമുള്ള ബിപിസിഎല്ലിൻറെ സമർപ്പണബോധത്തെയാണ് സ്വച്ഛത പഖ്‌വാദ വെളിവാക്കുന്നത്. അതുവഴി വൃത്തിയും ആരോഗ്യവുമുള്ള അന്തരീക്ഷം എല്ലാവർക്കും ഉറപ്പാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *