Your Image Description Your Image Description

 

അബുദാബി: യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി പത്ത് വർഷമാക്കി ഉയർത്തിയതായി എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി. ജൂലൈ എട്ട് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. ജൂലൈ എട്ട് മുതൽ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാർക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. 2024 മാ​ർ​ച്ചി​ൽ യു.​എ.​ഇ കാ​ബി​ന​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

സാധാരണയായി അഞ്ച് വർഷമായിരുന്നു പാസ്പോർട്ടിൻറെ കാലാവധി. അഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ൾ പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​ലൂ​ടെ​ഉണ്ടാകുന്ന പൗ​ര​ന്മാ​രു​ടെ സ​മ​യ​ന​ഷ്ടം കു​റ​ക്കു​ന്ന​തി​നാ​ണ് കാ​ലാ​വ​ധി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന സ​മ​യ​ത്ത് അ​വ​ർ​ക്ക് 10 വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ക്കും.

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും ഈ കാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *