Your Image Description Your Image Description

ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പഠിപ്പിക്കുന്ന ജെൻ റോബോട്ടിക്സിൻറെ അഡ്വാൻസ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയിറ്റർ പ്രവർത്തനം തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആരംഭിച്ചു. കിംസ്ഹെൽത്തിൽ ന്യൂറോ റീഹാബിലിറ്റേഷൻ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിൻറെ ഭാഗമായിട്ടാണ് ജിഗെയിറ്റർ സ്ഥാപിച്ചത്.

ജിഗെയിറ്റർ വികസിപ്പിച്ചത് തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സ് ആണ് . രോഗിയെ പൂർണാരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് എഐ അധിഷ്ഠിത സ്റ്റാർട്ടപ്പുകളിലൊന്നായ ജെൻറോബോട്ടിക്സ് ന്യൂറോ റീഹാബിലിറ്റേഷനാണ് ജിഗെയിറ്റർ റോബോട്ടിനെ അവതരിപ്പിച്ചത്.

ജിഗെയിറ്റർ റോബോർട്ടിന്റെ ജോലി പ്രധാനമായും മസ്തിഷ്കാഘാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയാൽ ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് നടത്തം പരിശീലിപ്പിക്കുക എന്നതാണ് . അതേസമയം പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജിഗെയ്റ്ററിൻറെ ആർട്ടിഫിഷ്യൽ ഇൻറലിജിൻസ്, വി.ആർ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗിക്ക് ചികിത്സ നൽകാനും കാര്യക്ഷമമായ രീതിയിൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു . മാത്രമല്ല റോബോട്ടുകളുടെ എഐ പവർഡ് നാച്ചുറൽ ഗെയ്റ്റ് പാറ്റേൺ രോഗികളെ 20 മുതൽ 45 മിനുട്ടിനുള്ളിൽ 900 മുതൽ 1000 വരെ ചുവടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.

 

 

ഡോക്ടര്‍മാർക്ക് ഓരോ രോഗിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരധിവാസ നടപടി ക്രമങ്ങള്‍ ക്രിയാത്മകമായി ക്രമീകരിക്കാന്‍ ജി-ഗെയിറ്റര്‍ കഴിയുന്നു. രോഗികളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതോടൊപ്പം വീണ്ടും നടക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നു . ജിഗെയിറ്ററിന്‍റെ പ്രവര്‍ത്തനം ഗെയ്റ്റ് പരിശീലനത്തിന്‍റെ അടിസ്ഥാനത്തിൽ മോട്ടോര്‍ റി-ലേര്‍ണിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ജിഗെയിറ്റർ കേരളത്തിൽ തന്നെ സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തുവെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറയുന്നത് .

ജിഗെയിറ്റർ റോബോട്ടിക് റിഹാബിലിറ്റേഷൻ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ രാജ്യത്തെ പല പ്രാധാന ആശുപത്രികളിൽ ഉപയോഗിച്ച് തുടങ്ങി. ജിഗെയിറ്ററിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ആധുനിക സാങ്കേതിക വിദ്യയാണ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ രംഗത്ത് ജിഗെയിറ്ററിന് ഒരു വലിയ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞതിനു കാരണം. ജിഗെയിറ്ററിൻറെ സേവനം നിലവിൽ കൊച്ചി അമൃത, അരീക്കോട് ആസ്റ്റർ മദർ, തിരുവനന്തപുരം ജനറൽ ആശുപത്രി, തിരുവനന്തപുരം എസ്പി വെൽഫോർട്ട്, കണ്ണൂർ തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റി എന്നീ ആശുപത്രികളിൽ ലഭ്യമാണ്. 15 ലക്ഷത്തിലേറെ റോബോട്ടിക് ചുവടുകളും 2400 ൽപരം തെറാപ്പി സെഷനുകളും ജിഗെയിറ്റർ ഇതിനോടകം പൂർത്തിയാക്കി. രാജ്യത്തെ പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികൾ ജിഗെയിറ്റർ സ്ഥാപിക്കാനായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസ് ഡയറക്ടർ വിമൽ ഗോവിന്ദും ജെൻ റോബോട്ടിക്സ് മെഡിക്കൽ ആൻഡ് മൊബിലിറ്റി റീജണൽ ഡയറക്ടർ അഫ്സൽ മുട്ടുക്കലും പറഞ്ഞു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *