Your Image Description Your Image Description

മുംബൈ : മുംബൈ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം . സംഭവത്തിൽ ആളപായമില്ല . അമരാവതി സെൻട്രൽ ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത് . ശനിയാഴ്ച്ച 8.30ന് നടന്ന സംഭവത്തിൽ ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഫോടനത്തിനായി ഉപയോഗിച്ചത് നാടൻ ബോംബാണ് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് പന്തിൻ്റെ ആകൃതിയിലുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയതെന്ന് അമരാവതി പൊലീസ് കമ്മീഷണർ നവിൻചന്ദ്ര റെഡ്ഡി അറിയിച്ചു.

സംഭവത്തിൽ അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡുംസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *