Your Image Description Your Image Description

തൃശൂർ : പാവറട്ടിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരിയുടെ ദേഹത്ത് മതിലിടിഞ്ഞുവീണ് ദാരുണാന്ത്യം. കരുവന്തല തൊട്ടിപ്പറമ്പിൽ മഹേഷ് – ലക്ഷമി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ദേവീഭദ്ര.

ദേവീഭദ്ര രണ്ട് കുട്ടികളോടൊപ്പം പകൽ 11 മണിയോടെമതിലിന് സമീപമിരുന്ന് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അപകടമുണ്ടായത്. കുട്ടിയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവീഭദ്രയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിയിട്ടുണ്ട് . എന്നാൽ അവരുടെ പരിക്ക് ​ഗുരുതരമല്ല

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *