Your Image Description Your Image Description

ചിറയിൻകീഴ് : കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതത്തിന്  പരിഹാരമില്ല. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ദിവസേന വരുന്ന യാത്രക്കാർ ആശ്രയിക്കുന്ന ശുചിമുറികൾ അടഞ്ഞു കിടക്കുന്നതിനാൽ യാത്രക്കാരുടെ “ശങ്ക” തീർക്കണമെങ്കിൽ മതിലിന്റെയോ ചെടികളുടെയോ മറപറ്റണം എന്ന അവസ്ഥയാണ് .

റെയിൽവേയിലെ ശുചിമുറി ബ്ലോക്കുകളുടെ നടത്തിപ്പ് അടുത്തിടെ അവകാശം ലേലത്തിൽ നൽകിയിരുന്നു .  ശേഷം ആദ്യദിനo ടോയ്‌ലറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് സെപ്റ്റിക് ടാങ്കിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു . അതേസമയം തടസ്സംനീക്കി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ല അതുകൊണ്ടാണ്  ശുചിമുറികൾ പൂട്ടിക്കിടക്കുവാൻ കാരണമെന്നൊരു ഒരു ആക്ഷേപം നിലനിൽക്കുന്നുണ്ട് . തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് ദിവസേ പന്ത്രണ്ടോളം ട്രെയിനുകളാണ് കടയ്ക്കാവൂരിൽ നിർത്തി ഇരു ഭാഗങ്ങളിലേക്കായി പോകുന്നത് .

 

അതിരാവിലെയും രാത്രിയിലുമെത്തുന്ന സ്ത്രീകളാണ് അധികൃതരുടെ അനാസ്ഥയും അവഗണനയും കാരണം ഏറെ ബുദ്ധിമുട്ടുന്നത്. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിൽ നൂറ്കണക്കിനാളുകളാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലൂടെ യാത്രചെയ്യുന്നത്. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോം ട്രെയിനുകൾ പിടിച്ചിടുന്നതിനാണ്‌  ഉപയോഗിക്കുന്നത്.  രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ്  ട്രെയിനുകൾ നിർത്തുന്നത്. പടികയറി മേൽപ്പാതയിലൂടെയേ ഇവിടെയെത്താനാകൂ. പ്രായമായവരെയും അസുഖബാധിതരെയും  ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം  നടത്താൻപോലും അധികൃതർ തയ്യാറാകുന്നില്ലെന്ന് റെയിൽവേ യൂസേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. എത്രയും പെട്ടെന്ന് ടോയ്‌ലറ്റ് ബ്ലോക്ക് ശുചീകരിച്ച്പ്രവർത്തനക്ഷമമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *