Your Image Description Your Image Description

ഇടുക്കി : കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം അരങ്ങേറിയത് . തെലങ്കാന രജിസ്‌ട്രേഷൻ പരിധിയിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

രാവിലെ 7.45 ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് കൂടി പോകുമ്പോൾ ആയിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുംപുറത്തുവന്നിരുന്നു. തുടർന്ന് ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *