Your Image Description Your Image Description

മലപ്പുറം : മലപ്പുറത്ത് പെൺകുട്ടികളുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് മലപ്പുറത്ത് വനംവകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത് . കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പൂക്കോട്ടും പാടം പൊലീസിന്റെ കസ്റ്റഡിയിൽ ആയത് .

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത് . മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടികൾ നാട്ടുകാരോട് പറഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *