Your Image Description Your Image Description

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. ഈ രണ്ട് ഉൽപ്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്-ലെറ്റുകളിലും നിന്നും ലഭ്യമാകും.

12 മാസംവരെ പാലട പായസം കേടാകാതിരിക്കും. പാലട പായസം വിദേശങ്ങളിലെത്തിക്കാനും ശ്രമിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി പറഞ്ഞു. മൈക്രോവേവ് അസിസ്റ്റഡ് തെർമൽ സ്റ്റെറിലൈസേഷൻ (എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിൽ ആയിരിക്കും പാലട പായസം തയ്യാറാക്കുന്നതും പാക്ക്‌ ചെയ്യുന്നതും. രാസപദാർഥങ്ങളോ പ്രിസർവേറ്റീവോ ഇതിൽ ചേർക്കുന്നില്ല. ഇതിന്റെ നിർമാണo ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള ടാറ്റയുടെ എംഎടിഎസ് സ്‌മാർട്‌സ്‌ ഫുഡ് പ്ലാന്റിലാണ് . വിപണിയിൽ 400 ഗ്രാമിന്റെ പാക്കറ്റിലാണ് അതേസമയം 150 രൂപയാണ് പാക്കറ്റിന്റെ വില.

 

Leave a Reply

Your email address will not be published. Required fields are marked *