Your Image Description Your Image Description

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ ആകാശ് ഡിഗല്‍ ആണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒഡിഷ സ്വദേശി അഞ്ജന്‍ നായിക്ക് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

പെരുമ്പാവൂര്‍ വടക്കാട്ടുപടിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ആകാശും പ്രതി അഞ്ജനും വടക്കാട്ടുപടിയിലെ വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. അതേസമയം ആകാശിനൊപ്പം കുടുംബവും ഇവിടെ താമസമുണ്ട്. ചൊവ്വാഴ്ച രാവിലെ ആകാശും അഞ്ജനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, അഞ്ജന്‍ കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *