Your Image Description Your Image Description

കൊച്ചി : ശ്രീനാഥ് ഭാസിയെ നായകനാകി എ ബി ബിനിലിൻ്റെ പൊങ്കാല’ അണിയറയിൽ ഒരുങ്ങുന്നു.
എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലയിൽ നായകനായി ശ്രീനാഥ് ഭാസിയാണ് എത്തുന്നത് . വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ രണ്ടായിരം കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ കഥ എഴുതിയിരിക്കുന്നത് . ചിത്രം. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻഡ് ഉദിയാ ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്,സൂര്യാ കൃഷ്ണാ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന ദുർഗാ കൃഷ്ണ മാർട്ടിൻ മുരുകൻ, പ്രവീണ എന്നിവരും അഭിനയിക്കുന്നു. ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ. സംഗീതം – അലക്സ് പോൾ. ഛായാഗ്രഹണം – തരുൺ ഭാസ്ക്കർ. എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ. കലാസംവിധാനം – ബാവാ. മേക്കപ്പ് – അഖിൽ. ടി. രാജ്. കോസ്റ്റ്യൂം ഡിസൈൻ – സൂര്യാ ശേഖർ. നിർമാണ നിർവഹണം – വിനോദ് പറവൂർ.ഓഗസ്റ്റ് 17ന് വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. പിആർഒ- വാഴൂർ ജോസ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *