Your Image Description Your Image Description

കണ്ണൂർ: കണ്ണൂരിൽ കാൻസർ ബാധിതയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കണ്ണൂർ ചെറുപുഴയിൽ മകൻ അമ്മയെ കൊല്ലാൻ ശ്രമിച്ചതായാണ് പരാതി ലഭിച്ചത് . കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശനാണ് കൊല്ലാൻ ശ്രമിച്ചത്. പോലീസ് സതീശനെ അറസ്റ്റ് ചെയ്തു. സതീശൻ കൊല്ലാൻ ശ്രമിച്ച നാരായണി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടറോടാണ് മകൻ കൊല്ലാൻ ശ്രമിച്ചതായി നാരായണി പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *