Your Image Description Your Image Description

ആറ്റിങ്ങല്‍: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു . വായ്പ തരപ്പെടുത്തിനല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അവനവഞ്ചേരി അനുഗ്രഹയില്‍ ടി.തുഷാന്തിനെ(39) പോലീസ് അറസ്റ്റ് ചെയ്തത് .

പ്രതി യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു വിളിച്ചുവരുത്തി കടന്നുപിടിക്കുകയായിരുന്നു. യുവതി കുതറിമാറി രക്ഷപ്പെട്ടപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പലര്‍ക്കും അയച്ചുകൊടുത്തെന്നും പോലീസ് പറയുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *