Your Image Description Your Image Description

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഇന്ത്യ വരാനിരിക്കുന്ന എക്സ്-ട്രയൽ എസ്‍യുവിയുടെ ആദ്യ ടീസർ പുറത്തിറക്കി. സിബിയു റൂട്ട് വഴി കമ്പനി ഇന്ത്യയിലേക്ക് ഈ മോഡലിനെ കൊണ്ടുവരും. എസ്‌യുവിയുടെ പരിമിതമായ യൂണിറ്റുകൾ രാജ്യവ്യാപകമായി വിൽക്കും. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടക്സൺ, സ്കോഡ കോഡിയക്, ഫോക്സ്വാഗൺ ടിഗ്വാൻ, സിഗ്രോയൻ സി 5 എയർ എയർ എയർക്രോസ് തുടങ്ങിയവയ്ക്കെതിരെ ഈ മോഡൽ മത്സരിക്കും.

ഏറ്റവും പുതിയ ടീസറിൽ എസ്‌യുവിയുടെ ഫ്രണ്ട് വി-മോഷൻ ഗ്രില്ലും പുതിയ 2ഡി നിസാൻ ബാഡ്‍ജും ഹെഡ്‌ലാമ്പുകളും സ്പ്ലിറ്റ് പാറ്റേണും എൽഇഡി ഡിആർഎല്ലുകളും ക്ലാംഷെൽ ബോണറ്റും കാണിക്കുന്നു. നിസ്സാൻ ഷീൽഡ് 360 ADAS സ്യൂട്ടിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒരു റഡാർ മൊഡ്യൂൾ ഗ്രില്ലിൻ്റെ താഴത്തെ ഭാഗത്ത് സ്ഥാപിക്കും. പുതിയ 19 ഇഞ്ച് അലോയ് വീലുകളുമായാണ് ഉയർന്ന ട്രിമ്മുകൾ വരുന്നത്. വരാനിരിക്കുന്ന നിസാൻ എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4680 എംഎം, 2065 എംഎം, 1725 എംഎം എന്നിങ്ങനെയാണ്. ഇതിന് 2705 എംഎം വീൽബേസ് ഉണ്ട്.

നിസ്സാൻ കണക്ട് ടെലിമാറ്റിക്സ്, 360 ഡിഗ്രി ക്യാമറ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, ഗൂഗിൾ അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ, ഇൻ്റഗ്രേറ്റഡ് ഗൂഗിൾ സ്യൂട്ട് ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ് ഗ്ലോബൽ-സ്പെക്ക് നിസാൻ എക്സ്-ട്രെയിൽ വരുന്നത്. ഉയർന്ന ട്രിമ്മുകളിൽ ഫ്രീ-സ്റ്റാൻഡിംഗ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും വരുമെങ്കിലും, താഴ്ന്ന വേരിയൻ്റുകൾക്ക് 8 ഇഞ്ച് ഇൻഫോ യൂണിറ്റും ചെറിയ ഇൻസ്ട്രുമെൻ്റ് കൺസോളും ലഭിക്കും. ഇന്ത്യ-സ്പെക് എക്സ്-ട്രെയിലിൽ ഈ ഫീച്ചറുകൾ നൽകുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

പുതിയ വാഹനത്തിൻറെ എഞ്ചിൻ സ്‌പെസിഫിക്കേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഒരു 1.5 എൽ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിലാണ് എക്സ്-ട്രെയിൽ വാഗ്ദാനം ചെയ്യുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും എഡബ്ല്യുഡി സജ്ജീകരണവുമായി ജോടിയാക്കിയ എഞ്ചിൻ, 204bhp കരുത്തും 305Nm ടോർക്കും നൽകുന്നു. ഇന്ത്യയിൽ, എസ്‌യുവിക്ക് ആദ്യം ഹൈബ്രിഡ് പവർട്രെയിനുകൾ ലഭിച്ചേക്കില്ല. എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ അതിൻ്റെ ശക്തമായ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത് നിസാൻ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *