Your Image Description Your Image Description

കണ്ണൂർ: അമീബമൂലമുള്ള മസ്തിഷ്കജ്വരം അപൂർവമായി കണ്ടുവരുന്ന ഈ രോഗത്തന്റെ ശരിയായ പേര് . പ്രൈമറി അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് എന്നാണ്. ഏറെ മരണസാധ്യതയുള്ള അസുഖമാതിനാൽ അമീബ മൂക്കിലൂടെ തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. ഇത് മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടാണ് എൻസെഫലൈറ്റിസ്. ഈ രോഗം കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് പ്രധാനമായുംകണ്ടുവരുന്നത് . ഈ രോഗം ഒരാളിൽനിന്നും വേറൊരാളിലേക്ക് പകരില്ല .

 

വെർമമീബ വെർമിഫോമിസ് എന്ന അമീബമൂലമുള്ള മസ്തിഷ്കജ്വരം ബാധിച്ച് തോട്ടടയിലെ വി. ദക്ഷിണ എന്ന 13-കാരി മരിച്ചിരുന്നു . വെള്ളത്തിലും മണ്ണിലുമെല്ലാം കാണപ്പെടുന്ന ഏകകോശജീവിയാണ് ഇത്. അത്യപൂർവമായി മാത്രമേ ഇത് മസ്തിഷ്കജ്വരം ഉണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. സംസ്ഥാനത്ത് ഈ രോഗം ആദ്യം. എവിടെനിന്ന് എങ്ങനെയാണ് കുട്ടിയിൽ എത്തുന്നത് എന്ന് ഇതുവരെയും വ്യക്തമല്ല.

നീഗ്ലേറിയ ഫൗളേറി എന്ന അമീബ

സംസ്ഥാനത്ത്നീഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്നതായി നേരത്തേ കണ്ടിട്ടുള്ളത്. അതിനാൽ ഇവയെ പൊതുവെ ബ്രെയിൻ ഈറ്റിങ് അമീബ എന്നാണ് വിളിക്കാറ് . നീഗ്ലേറിയ ശരീരത്തിൽ എത്തിയാൽ കുറച്ചുദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പക്ഷെ അത്യപൂർവം കാണുന്ന രോഗങ്ങൾ ആയതിനാൽ പ്രത്യേകിച്ച് പ്രതിരോധമാർഗങ്ങൾ ഒന്നുo സ്വീകരിക്കാനുമാവില്ല.

ഇളംചൂടുള്ള ശുദ്ധജലത്തിലാണ് നീഗ്ലേറിയ അമീബകൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കുളങ്ങൾ, നീർച്ചാലുകൾ, സ്വിമ്മിങ്‌ പൂളുകൾ എന്നിവിടങ്ങളിൽ ഉണ്ടായേക്കാം. നന്നായി പരിപാലിക്കപ്പെടുന്ന സ്വിമ്മിങ് പൂളുകളിൽ സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ കാണില്ല. വെർമമീബ ലോകത്തെ പല ജലസ്രോതസ്സുകളിലും ഉള്ളതായി പറയുന്നത് .

ശരീരത്തിൽ പ്രവേശിക്കുന്നത്

കുളിക്കുമ്പോൾ വെള്ളം കുടിച്ചാൽ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോഴോ, നീന്തുമ്പോഴോ വെള്ളം വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ മൂക്കിലെ ശ്ലേഷ്മസ്തരം വഴി അസ്ഥികൾക്കിടയിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നതായാണ് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *