Your Image Description Your Image Description

പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി . വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് പോലീസ് പിടികൂടി . ഇയാൾ പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. സജിതയുടെ പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിനെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇയാൾ ഭാര്യയെ നിരന്തരം ഉപ​ദ്രവിക്കാറുണ്ടായിരുന്നുവെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *