Your Image Description Your Image Description

തൃശ്ശൂർ: തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടർന്ന് മാളയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം . ഹാദിൽ വഴക്കിനെ തുടർന്ന്ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *