Your Image Description Your Image Description

കണ്ണൂർ: ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരിയരിക്കിലെ പറമ്പിൽനിന്ന് രണ്ടു ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു. കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപത്താണ് സംഭവം ഉണ്ടായത് .

കഴിഞ്ഞദിവസം തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിയാണ് വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടത് . വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്ന് തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം നടന്നത് . അതേസമയം പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ അത് തുറന്നു നോക്കുന്ന സമയത്തായിരുന്നു പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത് .

ഇതുനുപിന്നാലെ ജില്ലയിലെ പല ഭാ​ഗങ്ങളിൽ നിന്ന് പോലീസ് പരിശോധന ശക്തമാക്കി. പ്രധാനമായും കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു തിരച്ചിൽ നടത്തിയത് . കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *