Your Image Description Your Image Description

 

കൊച്ചി: എഡ്ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോൺ എഡ്ജ് 50 അൾട്രാ പുറത്തിറക്കി മോട്ടറോള. എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷൻ ചെയ്യാനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എഐ, സ്മാർട്ട് കണക്റ്റ് ഫീച്ചർ എന്നിങ്ങനെ നിരവധി അത്യാധുനിക നവീകരണങ്ങൾ വരുന്നതാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ. മോട്ടറോളയുടെ മുൻനിര ക്യാമറയായ എഐ പാൻ്റോൺ ക്യാമറ, 6.7 ഇഞ്ച് കർവ്ഡ് പോൾഇഡി ഡിസ്‌പ്ലേ, ടർബോപവർ 50വാട്ട് വയർലെസ്- 125വാട്ട് ടർബോപവർ ചാർജിംഗ് എന്നിവ വരുന്നു. ഐപി68 അണ്ടർവാട്ടർ സുരക്ഷയോടെ ഗൊറില്ല ഗ്ലാസ് വിക്ട്‌സ് ഡിസ്പ്ലേ പ്രൊട്ടക്ഷനും വരുന്ന സ്മാർട്ഫോണിൽ 12ജിബി റാം+512ജിബി സ്റ്റോറേജുമുണ്ട്. എഐ അധിഷ്ഠിത സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയിലെ സുപ്രധാന കുതിച്ചുചാട്ടമാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ എന്ന് മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ ടി എം നരസിംഹൻ പറഞ്ഞു.

മോട്ടോറോള എഡ്ജ് 50 അൾട്രാ നോർഡിക് വുഡ് എന്നറിയപ്പെടുന്ന യഥാർത്ഥ വുഡ് ഫിനിഷിലും ഫോറസ്റ്റ് ഗ്രേ, പീച്ച് ഫസ് നിറങ്ങളിൽ വീഗൻ ലെതർ ഫിനിഷിലും ലഭ്യമാണ്. ജൂൺ 24ന് 12 മണി മുതൽ ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ വിൽപ്പനയ്‌ക്കെത്തും.12ജിബി+512ജിബിക്ക് 59,999 രൂപയാണ് ലോഞ്ച് വില. പ്രത്യേക പ്രാരംഭ ഓഫറിലൂടെ പരിമിത കാലയളവിലേക്ക് 5000 രൂപ കിഴിവിൽ 54,999 രൂപയ്കും എച്ച് ഡി എഫ് സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളിൽ നിന്ന് 5,000 രൂപ അധിക കിഴിവിലൂടെ 49,999 രൂപയ്കും എഡ്ജ് 50 അൾട്രാ സ്വന്തമാക്കാം. പ്രതിമാസം 4,167/- മുതൽ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *