Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി യുവാവ് പിടിയിൽ. നെടുമങ്ങാട് പനവൂരിലെ വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികളുമായാണ് യുവാവ് പിടിയിലായത് . പനവൂര്‍ കരിക്കുഴി മാന്‍കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീന്‍(23) ആണ് പിടിയിലായത്. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും കഞ്ചാവ് ചെടികളും കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ചില ഉപകരണങ്ങളുമാണ് പോലീസ് പിടിച്ചെടുത്തു .

ഷെഹീന്‍ രണ്ടുമാസമായി ഒറ്റയ്ക്കാണ് താമസിക്കുന്നത് . അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ ഷെഹീന്റെ വീട്ടിൽ നിരവധി യുവാക്കള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാപോലീസ് മേധാവി കിരണ്‍നാരായണിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം രഹസ്യമായി അന്വേഷണം ആരംഭിച്ചു.

ഈ അന്വേഷണത്തിനൊടുവിലാണ് യുവാവിന്റെ വീട്ടില്‍ യുവാക്കള്‍ ഒത്തുകൂടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമായത്. എന്നിട്ട് നെടുമങ്ങാട് പോലീസും ഡാന്‍സാഫ് സംഘം സംയുക്തമായി വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികളും കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്തത് കഞ്ചാവ് ചെടിയെന്ന് എക്‌സൈസ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇതിന് മുമ്പും ബൈക്കില്‍ കഞ്ചാവുമായി യാത്രചെയ്യുന്നതിനിടയിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *