Your Image Description Your Image Description

റിയാദ്; സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ആറംഗ സംഘം പിടിയില്‍. ജിസാനില്‍ നിന്നാണ് സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്.

നുഴഞ്ഞുകയറ്റക്കാരായ രണ്ട് യെമനികളും നാല് സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 196 കിലോ ഹാഷിഷും 7,228 ലഹരി ഗുളികകളും കണ്ടെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *