Your Image Description Your Image Description

പാലക്കാട്: ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം .പട്ടാമ്പി ആമയൂർ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത് . അവസാന വർഷ വിദ്യാർഥികളും കോളേജിൽനിന്ന് ഈ വർഷം പഠിച്ചിറങ്ങുന്ന വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത് . ഇരുവരും വടികളുമായി പരസ്പരം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവo . സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഉടൻ വിവരം അറിഞ്ഞ് കോളേജ് അധികൃതരെത്തി രംഗം ശാന്തമാക്കി.

സംഘര്‍ഷത്തില്‍ ആര്‍ക്കും തന്നെ പരിക്കുകളില്ല . കഴിഞ്ഞവർഷം കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ഈ സംഭവമെന്നാണ് വിവരം.

ഇപ്പോഴുണ്ടായ സംഘർഷത്തിൽ പോലീസിൽ പരാതി ലഭിക്കുകയോ ആരും ആശുപത്രിയിൽ ചികിത്സതേടുകയോ ചെയ്തിട്ടില്ലെന്നാണ് അറിവ് . എന്നാൽ സംഭവത്തിന്റെ വീഡിയോ ഉൾപ്പടെ പുറത്തുവന്ന സാഹചര്യത്തിൽ പോലീസ് നടപടിയെടുത്തേക്കും എന്നൊരു സൂചനയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *